ഡല്‍ഹി: നിര്‍ഭയകേസ് പ്രതികള്‍ക്കെതിരായ മരണവാറണ്ട് ഡല്‍ഹി വിചാരണ കോടതി വീണ്ടും സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുകൊണ്ടാണ് കോടതി ഇടപെടല്‍.
പവന് ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് കോടതി സ്റ്റേ ചെയ്തത്. ജനുവരി 22, ഫെബ്രവരി 1 തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ പുറപ്പെടുവിച്ചിരുന്ന മരണവാറണ്ടും പ്രതികളുശട ഹര്‍ജി കണക്കിലെടുത്ത് റദ്ദാക്കിയിരുന്നു. കുറ്റക്കാരിലൊരാളായ പവന് ഗുപ്തയുടെ പുന:പരിശോധന ഹര്‍ജി നേരത്തെ സുപ്രീംക്കോടതി തള്ളിയിരുന്നു.