നിപ്പ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 2 പേര്‍ കൂടി മരിച്ചു, എയിംസിലെ വിദഗ്ധര്‍ ഇന്നെത്തും

0

കോഴിക്കോട്: നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കുടി മരണത്തിനു കീഴടങ്ങി. കൂരച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. നിപ്പ രോഗലക്ഷണങ്ങളുമായി എട്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതുവരെ നിപ്പാ രോഗലക്ഷണങ്ങളുമായി മരിച്ചത് എട്ടു പേരാണ്. ഇതില്‍ ലിനി, രാജന്‍, അശോകന്‍ എന്നിവരുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. നിപ്പാ ഭീതി നിലനില്‍ക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഈ ദിവസങ്ങളിലെ പനി മരണം പതിനൊന്നായി ഉയര്‍ന്നിട്ടുണ്ട്.

നിപ്പ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയിരുന്ന 60 പേരുടെ രക്തസാമ്പിളുകള്‍ മുന്‍കരുതലിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തില്‍ എയിംസിലെ വിദഗ്ധരുടെ പ്രത്യേക സംഘം ഇന്ന് പരിശോധന നടത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here