കൂടുതല്‍ ജില്ലകളില്‍ ജാഗ്രത, വ്യാജ പ്രചരണക്കാര്‍ക്കെതിരെ കേസ് എടുക്കും

0

കോഴിക്കോട്: ഒരാള്‍ക്കു കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 13 ആയി. 10 പേരാണ് ഇതുവരെ മരണപ്പെട്ടത്. മഞ്ചേരി, വയനാട് സ്വദേശികളില്‍ കൂടി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി.

മഞ്ചേരി സ്വദേശി മുപ്പതുകാരനും വയനാട് സ്വദേശിയായ കുഞ്ഞുമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഇവര്‍ നിരീക്ഷണത്തിലാണ്. വയറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായി ചികിത്സയിലുള്ളത് 18 പേരാണ്. ഇതില്‍ 17 പേ കോഴിക്കോട്ടാണ്.

അതിനിടെ, മംഗളൂരുവിലെ ആശുപത്രിയില്‍ രോഗബാധ സംശയിച്ച് രണ്ടു പേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ നേരത്തെ കേരളത്തില്‍ എത്തിയിരുന്നവരാണ്. ഒരാള്‍ നിപ്പോ ബാധിച്ച ഒരാളെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. രണ്ടു പേരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

നിപാ വൈറസുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ ഷെയര്‍ ചെയ്താലും കേസെടുക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here