കോഴിക്കോട്ട് നിപ്പാ വൈറസ് സ്ഥിരീകരിച്ചു, കേന്ദ്ര സംഘം ഉടനെത്തും, ആശങ്ക

0

കോഴിക്കോട്: കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മരിച്ച രണ്ടു പേരിലും ചികിത്സയിലുള്ള ഒരാളിലും വൈറസിനെ കണ്ടെത്തി. പൂന്നൈ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് സ്ഥിരീകരണം. പനി ബാധിച്ച് ആറു പേര്‍ കൂടി മരിച്ചതോടെ മരസസംഖ്യ ഒമ്പതായി.

നിപ്പ വൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട്ടേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് നിപ്പ വൈറസ് ബാധമൂലം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാധാരണ വവ്വാലുകളാണ് ഈ വൈറസിനെ പരത്തുന്നത്. മലേഷ്യയിലും ബംഗ്ലാദേശിലും കണ്ടുവരുന്ന വൈറസ് എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് വ്യക്തമായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here