കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റി. ഹൈ റിസ്‌ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ളവര്‍ക്കായി സെപ്റ്റംബര്‍ ആറിനു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ പരിശോധന മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്നുള്ള സംഘം എത്തി ലാബ് സജീകരിക്കും. പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ പൂന്നെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച കുട്ടിയുടെ വീട്. ഈ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മൂന്നു കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

188 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ആരോഗ്യ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളത്. ഒരാള്‍ മെഡിക്കല്‍ കോളജിലെയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലെയും ജീവനക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here