നിപ്പയില്ലെന്ന് തെളിഞ്ഞ ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട് ആശങ്ക ഒഴിയുന്നില്ല

0

കോഴിക്കോട്: നിപ്പ വയറസ ബാധയുടെ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍, ഇവര്‍ക്ക് നിപ്പയില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്.

നേരത്തെ രോഗം സ്ഥിരികരിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും വയറസ് ബാധയുടെ അളവു കുറഞ്ഞു. പുതിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവര്‍ ഭക്ഷണം കഴിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here