കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മരിച്ച പന്ത്രണ്ടു വയസ്സുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരെ നിരീക്ഷണത്തിലാക്കി. വീടു സ്ഥിതി ചെയ്യുന്ന നാലു വാര്‍ഡുകള്‍ പുര്‍ണ്ണമായും അടച്ചു.

ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂര്‍, മുന്നൂര്‍, ചിറ്റാരിപ്പിലാക്കില്‍ എന്നി ഭാഗങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പഞ്ചായത്തു മുഴുവന്‍ കര്‍ശന നിയന്ത്രണത്തിലാണ്. കുട്ടിക്കു രോഗബാധ എവിടെ നിന്നാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here