നിപ്പ: ഓസ്‌ട്രേലിയന്‍ മരുന്ന് എത്തി, നിയന്ത്രണ വിധേയമെന്ന് മന്ത്രി

0

കോഴിക്കോട്: ഭയപ്പെട്ടതുപോലെ നിപ്പാ വൈറസ് സംസ്ഥാനത്തു പടര്‍ന്നിട്ടില്ലെന്നും അനാവശ്യ ഭീതി വേണ്ടെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ നിസ്സാരവല്‍ക്കരിക്കരുത്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

വൈറസ ബാധ നിയന്ത്രണ വിധേയമാണ്. 15 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ മരിച്ചു. മൂന്നു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പുതുതായി അയക്കുന്ന സാമ്പിളുകള്‍ നെഗറ്റീവാണ്. നിപാ വൈറസിനെ പ്രതിരോധിക്കുമെന്നു കരുതുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റീബോഡീസ് എന്ന മരുന്നിന്റെ 50 ഡോസ് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഇത് ഉടന്‍ രോഗികള്‍ക്കു കൊടുത്തു തുടങ്ങുമെന്നും സര്‍വകക്ഷി യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

പേരാമ്പ്രയില്‍ പനി ബാധിച്ചു ആദ്യം മരിച്ച സാബിത്തിനെ നിപാ ബാധിച്ചു മരിച്ചവരില്‍ ഉള്‍പ്പെടുത്തും. സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും സഞ്ചാരപഥത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ കേസില്‍ തന്നെ നിപാ വൈറസ് സ്ഥിരീകരിച്ചതിന് ലോകാരോഗ്യ സംഘടന കേരളത്തെ അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here