തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സെക്രട്ടേറിയറ്റിലെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി രാവിലെ 11ന് ആണ് സംഘമെത്തിയത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിനു മുന്‍പും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു.

എന്നാല്‍, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്ന് നേരത്തെ എന്‍.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അതേസമയം, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

ഇതിന് മുന്‍പും എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള സിസിടി ദൃശ്യങ്ങള്‍ എന്‍ഐഎ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് സര്‍ക്കാര്‍ എന്‍ഐഎയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here