സ്വര്‍ണക്കടത്ത് കേസ്: എന്‍.ഐ.എ അന്വേഷിക്കും, സ്വര്‍ണം കടത്തിയിട്ടില്ലെന്ന് സ്വപ്ന

0

ഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നു വിലയിരുത്തിയാണ് എന്‍.ഐ.എ അന്വേഷണത്തിനു കേന്ദ്രം അനുമതി നല്‍കിയത്. സ്വര്‍ണക്കടത്തിനു പിന്നില്‍ ആരാണ്, സ്വര്‍ണം എവിടെ നിന്നു വന്നു, ആര്‍ക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടും.

അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. ഇതിനിടെ, താന്‍ നിരപരാധിയാണെന്നും സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ലെന്നും വ്യക്തമാക്കുന്ന സ്വപ്‌നയുടെ ഫോണ്‍ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here