ചോദ്യം ചെയ്യലിന് ഹാജരാവണം; കര്‍ഷക നേതാവിന് നോട്ടിസ് നല്‍കി എന്‍ഐഎ

ഡൽഹി: രാജ്യതലസ്ഥാനത്ത് കർഷക സമരം തുടരുന്നതിനിടെ കർഷക നേതാവിന് നോട്ടീസ് നൽകി എൻഐഎ. ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നിര്‍ദേശം. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാവാണ് ബല്‍ദേവ് സിങ്.

സംയുക്ത കർഷക മോർച്ച നേതാവാണ് ബൽദേവ് സിങ് സിർസ. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളിൽ അസംതൃപ്തി സൃഷ്ടിക്കുന്നതിനും ഇന്ത്യൻ സർക്കാരിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിനും ഗൂഢാലോചന നടത്തുന്നു എന്ന കേസിലാണ് നടപടി.

കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി നടത്തിയ ഒൻപതാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. മൂന്നു നിയമങ്ങളും പൂർണ്ണമായും പിഴലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചത്. 19ാം തീയതി വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here