ലോക വ്യാപാര സംഘടന മേധാവിയായി ആദ്യ വനിത; ചരിത്രം തിരുത്തി ആഫ്രിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ

ലോക വ്യാപാര സംഘടനയുടെ മേധാവിയായി ആഫ്രിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ എൻഗോസി ഒകോൻജോ-ഇവാലയെ നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് നിയമിതയാകുന്നത്. കൂടാതെ ഇതിനു മുമ്പ് ആഫ്രിക്കൻ വംശജരായ ആരും ഈ സ്ഥാനത്ത് എത്തിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. മാ‍ര്‍ച്ച് ഒന്നിനാണ് എൻഗോസി ചുമതല ഏറ്റെടുക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് ചുമതലയിൽ തുടരുക. നിലവിൽ കൊവിഡ് മൂലം ലോക വ്യാപാര സംഘടന നേരിടുന്ന പ്രശ്നങ്ങളാകും എൻഗോസിക്കു മുന്നിലെ വെല്ലുവിളി.

ആഗോള സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നിതിനും താൻ പ്രവ‍ര്‍ത്തിക്കുമെന്ന് എൻഗോസി പറഞ്ഞു. കൂട്ടായ പ്രവ‍ര്‍ത്തനത്തിലൂടെ ലോക വ്യാപാര സംഘടനയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അവര്‍

നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തെ ഒഗ്വാഷി ഒഗ്വാഷി-ഉക്വുവിലാണ് എൻഗോസിയുടെ ജനനം. 1976-ലാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ഹാ‍ര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം. എംഐടിയിൽ നിന്നും പിഎച്ച്ഡി നേടി. നൈജീരിൻ ധനകാര്യ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവ‍‍ര്‍ത്തിച്ചു. 25 വ‍ര്‍ഷം ലോകബാങ്കിൽ പ്രവര്‍ത്തിച്ച പരിചയ സമ്പത്തുണ്ട് ഇവർക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here