വന്‍ വഴിത്തിരിവ്: അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

0

നെയ്യാറ്റിന്‍കര: അമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെടുത്തു. മരണത്തിനു പ്രേരിപ്പിച്ചത് കുടുംബ പ്രശ്‌നങ്ങളാണെന്നും ഗൃഹനാഥന്‍ ചന്ദ്രന്‍, കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി അവരുടെ ഭര്‍ത്താവ് കാശി എന്നിവരാണ് ഉത്തരവാദികളാണെന്നും കത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, കൃഷ്ണമ്മ, ശാന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

എന്റെയും മോളുവിന്റെയും മരണത്തിനുകാരണം ചന്ദ്രന്‍, കൃഷ്ണമ്മ, ശാന്തി എന്നിവരാണെന്നു ആത്മഹത്യ ചെയ്ത മുറിയിലെ ചുമരിലെ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുമുണ്ട്. വീട് വില്‍പ്പനയുടെ പണം ലഭിക്കുമെന്ന് കരുതിയിരുന്ന ദിവസം വാങ്ങാനിരുന്ന ആള്‍ പിന്‍മാറിയതിനു പിന്നാലെയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീടു വില്‍്പ്പന നടക്കാതെപോയതിന്റെ കാരണങ്ങളും പോലീസ് അന്വേഷിച്ചു തുടങ്ങി.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ വിഷം നല്‍കി കൊല്ലാന്‍ നോക്കി. മന്ത്രവാദിയ്ക്ക് അടുത്തുകൊണ്ടു പോയശേഷം വീട്ടില്‍ കൊണ്ടുപേക്ഷിച്ചു. അവരാണ് തന്നെ രക്ഷിച്ചതെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു. തനിക്കും മകള്‍ക്കും ആഹാരം കഴിക്കാന്‍പോലും കഴിയാത്ത സ്ഥിതി വിശേഷം വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

വിദേശത്തുനിന്ന് അയച്ച പണം അനാവശ്യമായി ചെലവഴിച്ചിട്ടില്ല. ജപ്തി നോട്ടീസ് ലഭിച്ചശേഷം ബാങ്കില്‍ അന്വേഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ല. പകരം ആല്‍ത്തറയില്‍ വച്ച് കത്ത് പൂജിക്കാനാണ് ശ്രമിച്ചതെന്നും ഇവര്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here