• Update
    • അമ്പിളിയുടെ മൃതദേഹം സംസ്‌കരിച്ചു. കലക്ടറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് സംസ്‌കരിക്കാന്‍ അനുവദിച്ചത്. നേരത്തെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. കുടുംബത്തെ ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ സംസ്‌കാരം നടത്തില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി രാജന്റെ മക്കള്‍ പ്രതികരിച്ചു.

തി​രു​വ​ന​ന്ത​പു​രം: കു​ടി​യൊ​ഴു​പ്പി​ക്കു​ന്ന​തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ ദമ്പതികളു​ടെ അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​യ​ര്‍​ത്തി​യാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ​ല്‍​വാ​സി വ​സ​ന്ത​യെ പോ​ലീ​സ് വീ​ട്ടി​ല്‍ നി​ന്നും മാ​റ്റി​യ​ത്.

നി​ല​വി​ല്‍ ഇ​വ​ര്‍​ക്കെ​തി​രേ പ​രാ​തി​യൊ​ന്നും നി​ല​നി​ല്‍​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ മ​രി​ച്ച അമ്പിളിയുടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കു​മ്പോള്‍ ഇ​വ​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വ​സ​ന്ത​യെ പോ​ലീ​സ് വീ​ട്ടി​ല്‍ നി​ന്നും മാ​റ്റു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഭൂ​മി ത​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്ന് വ​സ​ന്ത നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. സ്വ​ന്തം ഭൂ​മി ല​ഭി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ച​ത്. വ​സ്തു വി​ട്ടു​കൊ​ടു​ക്കാ​ന്‍ മ​ക്ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നി​യ​മ​വ​ഴി​യി​ല്‍ വി​ജ​യം നേ​ടി​യ ശേ​ഷ​മേ ഭൂ​മി വി​ട്ടു​കൊ​ടു​ക്കൂ എ​ന്നാ​ണ് വ​സ​ന്ത വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​നെ​ത്തി​യ അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും മു​ന്നി​ലാ​ണ് ദമ്പതികളാ​യ രാ​ജ​ന്‍ (47), അ​മ്പി​ളി (40) എ​ന്നി​വ​ര്‍ ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ​ത്. രാ​ജ​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ത​ര്‍​ക്ക​പ്ര​ദേ​ശ​ത്തു​ത​ന്നെ സം​സ്ക​രി​ച്ചി​രു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു വൈ​കി​ട്ട് രാ​ജ​ന്‍റെ കു​ഴി​മാ​ട​ത്തി​ന് സ​മീ​പം സം​സ്ക​രി​ക്കും. സം​ഭ​വ​ത്തി​ല്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം റൂ​റ​ല്‍ എ​സ്പി ബി.​അ​ശോ​ക് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here