തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം. രാജനെ തടയാന്‍ ശ്രമിച്ച ഭാര്യ അമ്ബിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. തീ കൊളുത്താന്‍ ശ്രമിച്ച രാജനെ പിടിച്ചു മാറ്റുന്നതിനിടെയായിരുന്നു ഇവര്‍ക്ക് പൊള്ളലേറ്റത്.രാജനും അയല്‍വാസിയും തമ്മില്‍ ഭൂമി സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നടക്കുകയാണ്. തര്‍ക്ക ഭൂമിയില്‍ രാജന്‍ ഒരു ഷെഡ് കെട്ടിയിരുന്നു.

ഈ ഷെഡ് പൊളിച്ചു മാറ്റാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ച്‌ ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാനായി എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെയും ഭാര്യയേയും പോലീസ് ഉദ്യോഗസ്ഥനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here