രത്‌നാകരന്‍ പിള്ളയാണ് ഇത്തവണത്തെ കോടിപതി

0
1

തിരുവനന്തപുരം: ബുധനാഴ്ച്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംബറിന്റെ 6 കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ മുന്‍ പഞ്ചായത്ത് മെമ്പര്‍ക്ക് നഗരൂര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പര്‍ ബി.രത്‌നാകരന്‍ പിള്ളയ്ക്ക്. നഗരൂര്‍ പഞ്ചായത്തിലെ കീഴ്‌പേരൂര്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച് രണ്ട് തവണ വിജയിച്ചിട്ടുണ്ട്. കീഴ്‌പേരൂര്‍ വാര്‍ഡിലെ ഭൂമിയില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള സ്ഥലം വാങ്ങി നല്‍കണമെന്നതും തന്റെ ആഗ്രഹമാണെന്ന് ബി രത്‌നാകരന്‍പിള്ള പറയുന്നു..കൃഷ്ണാസാമില്‍ എന്ന പേരില്‍ തുമ്പോട് കൃഷ്ണന്‍കുന്നില്‍ ഒരുതടിമില്‍ നടത്തിവരുകയാണ് ബി രത്‌നാകരന്‍പിള്ള. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ ജറാര്‍ വിറ്റ എല്‍.ഇ.261550 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here