നഷ്ടങ്ങളും സങ്കടങ്ങളും മറന്ന് ആഘോഷലഹരിയില്‍ മലയാളികളും പുതുവര്‍ഷത്തെ വരവേറ്റു. ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ആഘോഷം തുടങ്ങിയത്. പ്രമുഖ നഗരങ്ങളിലെല്ലാം ശക്തമായ സുരക്ഷയില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്.

ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവര്‍ഷം പിറന്നത്. ഇവിടെ കരിമരുന്ന് പ്രയോഗം കാണാന്‍ പതിനായിരങ്ങളെത്തി. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ദുബായില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here