പ്രതീക്ഷകളുടെ പുതുവര്‍ഷമെത്തി, വീടുകളില്‍ വരവേറ്റ് ജനം

തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുമായി പുതുവത്സരമെത്തി. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളില്‍ ആദ്യമെത്തിയ 2022 ന്യുസിലാന്‍ഡു വഴി ലോകത്തേക്ക് വ്യാപിച്ചു.

ഓമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് രാത്രികാല കര്‍ഫ്യൂ അടക്കം എര്‍പ്പെടുത്തി നിയന്ത്രണങ്ങളോടെയാണ് പലയിടത്തും ആഘോഷങ്ങള്‍ നടന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളത്തിലും പൊതു ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. വലിയ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നിരുന്ന തിരുവന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയവിടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നു. ഫോര്‍ട്ട് കെച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയവിടങ്ങളെല്ലാം രാത്രി ഒമ്പതോടെ അടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here