തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം

0
2

തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണ്ണമായും മാറ്റി. കോട്ടയം യൂണിറ്റിലെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി തിരുവനന്തപുരം യൂണിറ്റാണ് പുതിയ അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തിയ ആദ്യ സംഘം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിലെ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. നടപടി ക്രമത്തിന്റെ ഭാഗമായാണ് അന്വേഷണ കൈമാറ്റമെന്നാണ് വിജിലന്‍സ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here