ഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജൂലൈ മാസത്തില്‍ സാമ്പത്തിക രംഗത്ത് ദൃശ്യമാകുന്ന ഉണര്‍വ് ആശാസവഹമായ സൂചനയാണെന്നും അവര്‍ പറഞ്ഞു.

നികുതി പരിഷ്‌കരണം പരിഗണനയിലാണെന്നും 19ന് ബാങ്ക് മേധാവികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി മേഖലയിലെയും പാര്‍പ്പിട മേഖലയിലെയും ഉണര്‍വിന് ഉതകുന്ന പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. നികുതി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ സുതാര്യമാക്കും. ഓണ്‍ ലൈന്‍ സംവിധാനം നികുതി സംവിധാനം ലളിതമാക്കും.

എം.ഇ.ഐ.എസില്‍ രണ്ടു ശതമാനത്തിനു മുകളിലുളള ആനുകൂല്യം ലഭിക്കുന്ന ടെക്‌സ്‌റ്റൈല്‍ മേഖല ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കുമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇലക്‌ട്രോണിക് റീഫണ്ട്-ജി.എസ്്.ടി. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്‌ട്രോണിക് മാര്‍ഗത്തിലൂടെയാക്കും തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here