തുണിയില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍ പോസ്റ്റ് ഓഫീസുകളില്‍ സ്വീകരിക്കില്ല, ഏപ്രില്‍ മുതല്‍ നടപ്പാക്കുക പുതിയ പാഴ്‌സല്‍ നയം

തിരുവനന്തപുരം | തുണിയില്‍ പൊതിഞ്ഞ പാഴ്സലുകള്‍ അടുത്ത മാസം ഒന്നു മുതല്‍ പോസ്റ്റ് ഓഫിസ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുന്ന പുതിയ പാഴ്‌സല്‍ പോളിസിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയോ പേപ്പര്‍, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞോ കൊണ്ടുവരുന്ന പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ.ബാര്‍ കോഡ് അടങ്ങിയ സ്റ്റിക്കര്‍ തുണിയില്‍ പതിപ്പിച്ചാല്‍ ഇളകിപ്പോകുന്നത് പാഴ്സലുകളുടെ സുരക്ഷയെ ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതിയുന്നതിനുള്ള കവറുകളും ബോക്സുകളും പാഴ്സല്‍ ബുക്കിങ് കൗണ്ടറുകളില്‍ ലഭ്യമാക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഷ്വേഡ് പാഴ്‌സല്‍ സംവിധാനവും ഏപ്രില്‍ മുതല്‍ പോസ്റ്റാഫീസുകളില്‍ നിലവില്‍ വരും. പാഴ്സല്‍ സര്‍വീസ് അധികമായി നടക്കുന്ന പോസ്റ്റ് ഓഫിസുകളില്‍ പാഴ്സല്‍ പാക്കേജിങ് യൂണിറ്റുകള്‍ (പിപിയു) തുടങ്ങും. ഇത്തരം യൂണിറ്റുകളില്‍ 10 രൂപയില്‍ കൂടാത്ത നിരക്കില്‍ പൊതിഞ്ഞു നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here