സോഷ്യല്‍ മീഡിയയിലെ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ പാർലമെന്‍ററി സമിതി

ഫേസ്ബുക്ക് ട്വിറ്റർ പ്രതിനിധികളോട് പാർലമെന്‍ററി സമിതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായുള്ള ചർച്ച ചെയ്യാനാണ് പാർലമെന്‍ററി കമ്മിറ്റി ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത്.

ജനുവരി 2നാണ് പ്രതിനിധികളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്‍ററി സമിതിക്ക് മുമ്പാകെ വിളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here