തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകളും അനുമതികളും ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. ഉപാധികളോടെയാണ് അനുമതി നല്‍കുന്നത്. ഒരു വര്‍ഷത്തിനകം സംരംഭകന് നടപടിക്രമം പൂര്‍ത്തിയാക്കണം. പോരായ്മകള്‍ തിരുത്താന്‍ അവസരം നല്‍കും. സര്‍ക്കാര്‍ ഇളവുകള്‍ക്ക് റേറ്റിംഗ് മാനദണ്ഡമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റെയില്‍, റോഡ്, വിമാന സര്‍വീസുകള്‍ ബന്ധപ്പെടുത്തി വിവിധ ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഉത്തരകേരളത്തില്‍ നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കും.