തിരുവനന്തപുരം: സേവനങ്ങള്‍ക്കായി വരുന്ന സാധാരണക്കാരെ രണ്ടു തവണയില്‍ കൂടുതല്‍ ഓഫീസിലേക്ക് നടത്തിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദേശം. അത്തരത്തില്‍ വരുത്തേണ്ട സാഹചര്യമുണ്ടായാല്‍ കാരണം രേഖാമൂലം എഴുതി നല്‍കണമെന്ന് നിര്‍ദേശിക്കുന്ന് സര്‍ക്കുലര്‍.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അര്‍ഹതപ്പെട്ട സേവനം സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടാകരുത്. ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ച് വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും സര്‍ക്കുലര്‍ അയക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

സേവനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അക്കാര്യം രേഖമൂലം എഴുതി നല്‍കുകയും തഹസീല്‍ദാറിന് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. സേവനം ലഭിച്ചില്ലെങ്കില്‍ തഹസീല്‍ദാറിന് അപ്പീല്‍ നല്‍കാന്‍ സൗകര്യമുണ്ടെന്ന് വരുന്നവരെ വില്ലേജ് ഓഫീസര്‍മാര്‍ അറിയിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here