എയര്‍ മാര്‍ഷല്‍ വി.ആര്‍. ചൗധരി വ്യോമസേന മേധാവി

നിലവിലെ എയര്‍ സ്റ്റാഫ് ഉപമേധാവി എയര്‍മാര്‍ഷല്‍ വിവേക് റാം ചൗധരി വ്യോമസേനയുടെ പുതിയ മേധാവി. ആര്‍.കെ.എസ്. ഭദൗരിയ സെപ്റ്റംബര്‍ 30നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

38 വര്‍ഷം നീണ്ട സേവന കാലയളവിനിടെ ലഡാക്ക് അടക്കം നിര്‍ണായക മേഖലകളില്‍ ആകാശ സുരക്ഷയുടെ ചുമതല വഹിച്ചിട്ടുണ്ട്. ഉപമേധാവിയാകുന്നതിനു മുന്നേ വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് മേധാവിയായിരുന്നു.

1982 ഡിസംബര്‍ 29നു വ്യോമസേനയില്‍ ചേര്‍ന്ന ഇദ്ദേഹത്തിന്റെ തുടക്കം പൈലറ്റായിട്ടായിരുന്നു. മിഗ് 21, എസ്.യു. 30 എം.കെ.ഐ അടക്കമുള്ള യുദ്ധവിമാനങ്ങള്‍ 3800 മണിക്കൂറിലേറെ പറത്തിയ പരിചയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here