ഫോണിലെ മാറ്റങ്ങള്

പഴയ ഫോണുകളില്വാട്സാപ്പില്ല!

ആന്‍ഡ്രോയ്ഡ് 4.0.3, ആപ്പിള്‍ ഐഒഎസ് 9 എന്നീ വേര്‍ഷനുകള്‍ക്കു താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ നാളെ മുതല്‍ വാട്‌സാപ് പ്രവര്‍ത്തിക്കില്ല. ചില ഫോണുകളില്‍ പൂര്‍ണമായും വാട്‌സാപ് പ്രവര്‍ത്തനം നിലയ്ക്കുമെങ്കില്‍ ചിലതില്‍ ചില ഫീച്ചറുകള്‍ ലഭ്യമാകില്ല.

സിം കാര്ഡ് പരമാവധി 9 എണ്ണം


പുതിയ ടെലികോ ചട്ടമനുസരിച്ച്‌ ഒരു വ്യക്തിക്ക് 9 സിം കാര്‍ഡ് മാത്രമേ കൈവശം വയ്ക്കാനാവൂ. സ്വന്തം പേരില്‍ ഒന്‍പതിലേറെ സിം കാര്‍ഡുകള്‍ എടുത്തവര്‍ അധികമുള്ളവ ജനുവരി 10ന് അകം സേവനദാതാക്കള്‍ക്ക് മടക്കിനല്‍കണം.

ലാന്ഡ് ഫോണ്വിളിക്ക് ‘0’ ചേര്ക്കല്

നാളെ മുതല്‍ ലാന്‍ഡ് ഫോണില്‍നിന്നും മൊബൈല്‍ നമ്ബറിലേക്കു വിളിക്കുമ്ബോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. നാളെ മുതല്‍ ജനുവരി 15ന് അകം ബിഎസ്‌എന്‍എല്‍ ഇത് നടപ്പാക്കിയേക്കും. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്ബറുകള്‍ 10 ഡിജിറ്റ് എന്നതില്‍ നിന്നു 11 ആക്കുന്നതിന്റെ ഭാഗമായാണിത്.

ഫാസ്ടാഗ് നിര്ബന്ധം


വളരെ മുമ്ബ് അറിയിപ്പ് ലഭിച്ചത് പോലെ തന്നെ. രാജ്യത്തെ ദേശീയപാതകളില്‍ നാളെ മുതല്‍ ടോള്‍ പിരിവ് ഫാസ്ടാഗിലൂടെ മാത്രം. ഫാസ്ടാഗില്ലാതെ ടോള്‍ പ്ലാസകളിലെത്തുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ ഇരട്ടിത്തുക പിഴയായി നല്‍കുകയും 500 രൂപ നല്‍കി അപ്പോള്‍ തന്നെ ടാഗ് എടുക്കുകയും വേണം.

ഓണ്ലൈന്വഴി പുക സര്ട്ടിഫിക്കറ്റ്

വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍ ഓണ്‍ലൈന്‍ ആകും. വാഹന്‍ സോഫ്റ്റ്വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മിലാണു ബന്ധിപ്പിക്കുന്നത്. വാഹനം ഇത്തരം കേന്ദ്രത്തിലെത്തിച്ചാല്‍ പരിശോധന നടത്തുന്നതു സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാകും. വിവരങ്ങള്‍ മോട്ടര്‍വാഹന വകുപ്പിന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്ബോള്‍ വാഹന ഉടമയ്ക്ക് എസ്‌എംഎസ് സന്ദേശം ലഭിക്കുന്നതുമാണ്.

മുന്സീറ്റുകാര്ക്ക് എയര്ബാഗ്

നാളെ മുതല്‍ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങള്‍ക്കും മുന്‍ സീറ്റുകള്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കി. ഇത് വാഹന നിര്‍മാതാക്കള്‍ നടപ്പിലാക്കണം. പഴയ വാഹനങ്ങള്‍ക്ക് പുതുക്കേണ്ടതായും വന്നേക്കാം.

ജിഎസ്ടി കാരെ ശ്രദ്ധിക്കൂ
ജിഎസ്ടി ബാധകമായവര്‍ എല്ലാ മാസവും 3 ബി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. നാളെ മുതല്‍ 5 കോടി രൂപ വരെ വിറ്റുവരവുള്ള ബിസിനസുകാര്‍ക്ക് വര്‍ഷത്തില്‍ 4 തവണ ജിഎസ്ടി സെയില്‍സ് റിട്ടേണ്‍ (ജിഎസ്ടിആര്‍ 3ബി) സമര്‍പ്പിച്ചാല്‍ മതി. ഇതിനായി ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയലിംഗ് വിത് മന്ത്ലി പേയ്‌മെന്റ് (ക്യുആര്‍എംപി) പദ്ധതി നടപ്പാക്കും

LEAVE A REPLY

Please enter your comment!
Please enter your name here