നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

0

കൂട്ടിലങ്ങാടി:  മലപ്പുറം കൂട്ടിലങ്ങാടിയില്‍ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞാണ് മരിച്ചത്. നബീലയെയും സഹോദരന്‍ ശിഹാബിനെ പൊലിസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു നബീല. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമാനമായ സംഭവം കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശ്ശേരിയിലും നടന്നിരുന്നു. രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here