നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി എത്തും

0
13

കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച നാലു കുട്ടികളടക്കം എട്ടു മലയാളികളുടെയും മൃതദേഹം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടിലെത്തിക്കും. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ശനിയാഴ്ച രാവിലെയാകും വീട്ടിലെത്തിക്കുക.

മൂന്നു പിഞ്ചോമനകളുടെ അന്ത്യയാത്രയ്ക്കായി ഒരു കുഴിമാടമാണ് ബന്ധുക്കള്‍ ഒരുക്കിയിട്ടുള്ളത്. അതിന് ഇരുവശത്തുമുള്ള ചിതയില്‍ അച്ഛനും അമ്മയുടെയും ചിത എരിയും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here