പട്ന: ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടത്തിന് രൂപം കൊടുത്തതിന് പിന്നാലെ വീണ്ടും പ്രകോപനം സൃഷ്ടിച്ച് നേപ്പാള്‍. ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ പോലീസ് തടഞ്ഞു. ബിഹാറിനെ വെള്ളപ്പൊക്ക ഭീഷണിയിലേക്കു തള്ളിവിടുന്നതാണ് നേപ്പാളിന്റെ നടപടി.
അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ പോലീസ് തടഞ്ഞത്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളില്‍ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാല്‍ കനത്ത മഴയില്‍ ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍, ബീഹാറിലെ പ്രധാന ഭാഗങ്ങള്‍ വെള്ളത്തിലാകുമെന്നും സഞ്ജയ് ഝാ മുന്നറിയിപ്പ് നല്കി.