വസ്ത്രമഴിച്ച് പരിശോധിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സിബിഎസ്ഇ, പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്നും നിര്‍ദേശം

0
3

ഡല്‍ഹി/കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സിബിഎസ്ഇ. കണ്ണൂര്‍ ടിസ്‌ക് ഇംഗ്ലീഷ് മീഡീയം സ്‌കൂളില്‍ വസ്ത്രമഴിച്ച് ചില വിദ്യാര്‍ഥിനികളെ പരിശോധിച്ച സംഭവത്തില്‍ കുട്ടികളോട് പ്രിന്‍സിപ്പല്‍ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ തന്നെ വിശ്വാസ്യയോഗ്യമായി പരീക്ഷ നടത്താന്‍ നടപടിയെടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും അധ്യാപകരുടെ അമിതാവേശമാണ് വിനയായതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥികളെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് സ്‌കൂളിലെ അധ്യാപികമാരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വിവാദ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here