രാമക്ഷേത്രം: നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്, ഓര്‍ഡിനന്‍സ് വേണമെന്ന് ആവശ്യം

0

മുംബൈ: രാമക്ഷേത്ര വിഷയത്തില്‍ ആര്‍.എസ്.എസ്. നിലപാട് കടുപ്പിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിനായി അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആര്‍എസ്എസ്, കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. വേണ്ടി വന്നാല്‍ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്. മുന്നറിയിപ്പ് നല്‍കി.

1992 ഡിസംബര്‍ ആറിനായിരുന്നു കര്‍സേവകര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകര്‍ത്തതും. ക്ഷേത്ര നിര്‍മ്മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നല്‍കാത്തതില്‍ വേദനയുണ്ടെന്നും ഭയ്യാജി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here