ഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ അന്തിമ വില വെളിപ്പെടുത്താതെ, യു.പി.എ കാലത്തെക്കാളും 2.86 ശതമാനം അടിസ്ഥാന വിലയില്‍ കുറവുണ്ടെന്ന് വ്യക്തമാക്കുന്ന കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു. മറ്റു യുദ്ധ വിമാനങ്ങളുടെ വില താരതമ്യം ചെയ്താണ് വിലയിലെ ഈ മാറ്റം സി.എ.ജി. രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.

അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് തള്ളി. സി.എ.ജി രാജീവ് മെഹര്‍ജി 2016 ല്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുമ്പോള്‍ ധനകാര്യ സെക്രട്ടറിയായിരുന്നു. അതിനാല്‍ തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ സി.എ.ജിക്ക് സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാകാമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here