കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍. താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയം. കാര്‍ഷിക നിയമങ്ങള്‍ കുത്തകകളെ സഹായിക്കുന്നതാണെന്നും അദ്ദേഹം നയപ്രഖ്യാപനത്തില്‍ പറഞ്ഞു.കേന്ദസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണം അടക്കമുള്ള കാര്യങ്ങള്‍ എടുത്ത് പറയുകയും ചെയ്തു.

.കോവിഡ് കാലത്തും കേരളം തദ്ദേശ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തി. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ആരേയും പട്ടിണിക്കിട്ടില്ല. മതേതര മൂല്യങ്ങള്‍ കേരളം ഉയര്‍ത്തിപ്പിടിച്ചു. ഫെഡറലിസം ഉറപ്പാക്കാനുള്ള നടപടികളില്‍ സംസ്ഥാനം മുന്നിലാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കൂട്ടി. പ്രവാസി പുനരധിവാസത്തിന് മുന്‍ഗണന നല്‍കും. പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം കേന്ദ്ര ഏജന്‍സികളെ അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഏജന്‍സികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മറുപടി. കൊവിഡ് മരണനിരക്ക് കുറച്ച്‌ കൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളമെന്നും, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളി ഇനിയും മുന്നിലുണ്ടെന്നും, കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പും വിജയകരമായി നടത്തിയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പതിനാലാം നിയമസഭയുടെ അവസാന സമ്മേളനമാണിത്. ഈ മാസം 28 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 15നാണ് ബജറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here