കൊച്ചി: നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പിലിന്റെ ഹാര്‍ഡ് ഡിസറ്റുകള്‍ മോഷ്ടിച്ചു. സേനയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഹര്‍ഡ് സിസ്‌ക്കിലില്ലെന്ന് നാവിക സേന അവകാശപ്പെടുമ്പോഴും കനത്ത സുരക്ഷയില്‍ നിര്‍മ്മിച്ച കപ്പലിലെ മോഷണം സംശയങ്ങള്‍ ഉയര്‍ത്തുന്നു. അതിനാല്‍ തന്നെ ഗൗരവത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്.

കമ്പ്യൂട്ടര്‍ തകര്‍ത്ത് ഹാര്‍ഡ് സിസറ്റുകള്‍ തകര്‍ത്തതിനൊപ്പം ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ഹാര്‍ഡ് സിസ്‌ക്ക് കാണാതായ വിവരം കപ്പല്‍ശാല പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊച്ചി ക്രൈം ഡിറ്റാച്ചുമെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മോഷണം. നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here