മുംബൈ: പ്രകൃതി വാതക വില ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. വൈദ്യൂതോത്പദാനത്തിനുള്ള പ്രകൃതി വാതകം, സി.എന്‍.ജി. ഗാര്‍ഹിക ആവശ്യത്തിനു കുഴല്‍ പൈപ്പുവഴി എത്തിക്കുന്ന വാതകം (പി.എന്‍.ജി) തുടങ്ങിയവയുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്.
ആഗോള വിപണിയിലെ വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തിലാണ് നടപടി. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഒ.എന്‍.ജി.സിയുടെ ബാസീനില്നിന്നുള്ള വാതകത്തിന്റെ വില പെന്മില്യന് ബ്രിട്ടീസ് തെര്‍മല്‍ യൂണിറ്റിനു വില 2.90 ഡോളറില്‍ നിന്നു 6.10ലേക്കു ഉയര്‍ന്നു. റിലയന്‍സിന്റെ കെ.ജി. ഡി 6 ബ്ലോക്കിന്റെ വാതകത്തിനു നിലവിലെ 6.13 ഡോളറില്‍ നിന്ന് 9.92 ഡോളറായി കൂടും. ഇന്ത്യയിലെ വാതക ഉല്‍പ്പാദകര്‍ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വില നിലവാരമാണിത്.
കേന്ദ്രസര്‍ക്കാര്‍ പ്രകൃതി വാതക വില വര്‍ധിപ്പിച്ചതിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വിഭവങ്ങളുടെ വാറ്റ് വെട്ടിക്കുറിച്ചു. 13.5 ശതമാനത്തില്‍ നിന്നു മൂന്നു ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇതോടെ മുംബൈയില്‍ സി.എന്‍.ജി. വില കിലോയ്ക്ക് ആറു രൂപ കുറഞ്ഞ് 60 രൂപയാകും. പി.എന്‍.ജി. വില എസ്.സി.എമ്മിനു 3.50 രൂപ കുറഞ്ഞ് 36 രൂപയാകും.