പണിമുടക്ക്: ട്രെയിന്‍, ബസ് ഗതാഗതം താറുമാറായി

0
3

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.

സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി. പമ്പയിലേക്കുളള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടില്ല.

വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്‌സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. അതേസമയം, സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here