നിരത്തില്‍ ഓട്ടോ ടാക്‌സികള്‍ വിരളം, ബസുകള്‍ ഓടുന്നില്ല, വാഹന പണിമുടക്ക് പുരോഗമിക്കുന്നു

0

തിരുവനന്തപുരം: നിരത്തില്‍ ഓട്ടോ ടാക്‌സികള്‍ വിരളം. സ്വകാര്യ ബസുകള്‍ക്കു പുറമേ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.

മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ പുരോഗമിക്കുന്ന ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ചികിത്സ അടക്കമുള്ള ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളിലെത്തിയവര്‍ വലഞ്ഞു. പതിവ് ഹര്‍ത്താലുകളില്‍ നിന്ന് വ്യത്യസ്തമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടികളും ഇക്കുറി കുറവാണെന്നാണ് ആദ്യ മണിക്കൂറുകളിലെ ചിത്രം.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് 24 മണിക്കൂര്‍ പണിമുടക്ക്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ദ്ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ്. ഒഴികെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here