സമരങ്ങളൊന്നും ഏശിയില്ല: ഹൈവേ അലൈന്‍മെന്റില്‍ മാറ്റമില്ല, ഭൂമി ഏറ്റെടുക്കല്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും

0

കൊച്ചി: സമരങ്ങളൊന്നും ഏശിയില്ല. ദേശീയപാത 66 ന്റെ അലൈന്‍മെന്റ് മാറ്റം വരുത്താനില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും. പരിസ്ഥിതി, ജനസാന്ദ്രത തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷം റോഡ് വികസനത്തിന് ലഭ്യമായതും ഏറ്റവും യോഗ്യമായതുമായ സ്ഥലമാണ് നാഷണല്‍ ഹൈവേ വികസനത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു.

കാസര്‍കോട് തലപ്പാടി ചെങ്കള റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കലിന് ഹെക്ടറിന് ഏഴരക്കോടിയിധികം രൂപ ചെലവു വരുമെന്ന് പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവു അറിയിച്ചു. ഈ തുക ദേശീയപാതാ അതോറിറ്റി നല്‍കും. പകരം കാസര്‍കോട് പെരിയയില്‍ കണ്ടെത്തിയ 35 ഏക്കര്‍ ഭൂമി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിക്കുന്നതിനായി വിട്ടുകൊടുക്കും. നാഷണല്‍ ഹൈവേ വികസനം സംബന്ധിച്ച് ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നിതിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here