തിരുവനന്തപുരം | ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം പിന്നിലേക്ക് പോകുന്നു. ഭക്ഷ്യസുരക്ഷാ സൂചികയിൽ നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന കേരളം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 82 പോയിന്റോടെ തമിഴ്നാട് ഒന്നാംസ്ഥാനവും 77.5 പോയിന്റോടെ ഗുജറാത്ത് രണ്ടാംസ്ഥാനവും നേടി. മഹാരാഷ്ട്രയും ഹിമാചല്‍പ്രദേശും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. പശ്ചിമബംഗാളും മധ്യപ്രദേശും തുല്യ പോയിന്റുകള്‍ നേടി അഞ്ചാം സ്ഥാനത്തെത്തി.
വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തിയാക്കല്‍, സംസ്ഥാന ജില്ലാ തല സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പദ്ധതി നിര്‍വഹണം എന്നിവയിലും പ്രകടനം മോശമായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
National food security index kerala tamil nadu