തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു

0

ഡല്‍ഹി: തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 ലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് പുതിയ ഉത്തരവ് ഇറക്കി. ഉടമകളുടെ താല്‍പര്യത്തിനനുസരിച്ച് തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാടു കൂടി പരിഗണിച്ചശേഷമാണ് സുപ്രീം കോടതി തീരുമാനം. വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here