ദുബായ്: ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതോ ? യുവവ്യവസായി നാസില്‍ അബ്ദുള്ള നടത്തിയെന്നു സംശയിക്കുന്ന വാട്‌സാപ് സന്ദേശങ്ങളില്‍ ചിലത് പുറത്തുവന്നു.

അതിനിടെ, പോലീസില്‍ നല്‍കിയ പരാതിക്കു പുറമേ നാസില്‍ അബ്ദുള്ള ദുബായ് കോടതിയില്‍ സിവില്‍ കേസും ഫയല്‍ ചെയ്തു. പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

കബീര്‍ എന്നയാളോടാണ് തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ വേണ്ടി പദ്ധതി വിശദീകരിച്ച് ഒരു വ്യക്തി സഹായം അഭ്യര്‍ത്ഥിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ഇതിന്റെ ഇരുപതോളം ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു ലഭിച്ചത്. ശബ്ദം നാസിന്റെതാണെന്ന് തെളിഞ്ഞാല്‍ കേസിന്റെ ഗതി തന്നെ മാറുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

അതേസമയം, ശബ്ദരേഖ തന്റേതു തന്നെയാണെന്നു യുവ വ്യവസായി നാസില്‍ അബദുള്ള പ്രതികരിച്ചു. കേസിലെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ പക്കലായിരുന്നു. ഇതു പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളത്. പുറത്തുവന്ന സംഭാഷണം പൂര്‍ണ്ണമല്ലെന്നും നാസില്‍ വ്യക്തമാക്കി. സത്യം തെളിഞ്ഞതായി വെള്ളാപ്പള്ളി നശേനും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here