വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യൻ വംശജയ്ക്ക് നിയമനം. വൈറ്റ് ഹൗസ് പ്രതിനിധിയായ ഭവ്യ ലാലിനെയാണ് നാഷഷൽ എയ്റോനോട്ടിക്സ് ആൻ്റ് സ്പേസ് അഡ്മിനിസ്ട്രേഷൻ മുതിര്‍ന്ന പദവിയിൽ നിയമിച്ചത്. ജോ ബൈഡൻ്റെ വൈറ്റ് ഹൗസ് ട്രാൻസിഷൻ റിവ്യൂ സംഘത്തിൻ്റെ ഭാഗമായിരുന്നു ഭവ്യ ലാൽ.
ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് നാസ പുറത്തു വിട്ടത്. ഭവ്യ ലാലിനു പുറമെ ഫിലിപ് തോംസണെ വൈറ്റ് ഹൗസ് ലൈസൺ സ്ഥാനത്തും അലീഷ്യ ബ്രൗണിനെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ഫോര്‍ ഓഫീസ് ഓഫ് ലെജിസ്ലേറ്റീവ് ആൻ്റ് ഇന്റര്‍ഗവൺമെൻ്റൽ അഫയേഴ്സ് സ്ഥാനത്തേയ്ക്കും മാര്‍ക്ക് എക്കിൻഡിൻ്റെ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ഇതിനു പുറമെ ജാക്കി മക്ഗിറ്റസ് പ്രസ് സെക്രട്ടറിയായും റീഗൻ ഹണ്ടര്‍ ഓഫീസ് ഓപ് ലെജിസ്ലേറ്റീവ് ആൻ്റ് ഇന്റര്‍ഗവൺമെൻ്റൽ അഫയേഴ്സ് സ്പെഷ്യൽ അസിസ്റ്റൻ്റായും ചുമതലയേൽക്കുമെന്ന് നാസ അറിയിച്ചു.
എൻജിനീയറിങ്, സ്പേസ് ടെക്നോളജി മേഖലയിൽ വലിയ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥയാണ് ഭവ്യ ലാൽ.2005 മുതൽ 2010 വരെ ഡിഫൻസ് അനാലിസിസ് സയൻസ്ആൻ്റ് ടെക്ടനോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയായിരുന്നു ഭവ്യ. ഈ സ്ഥാപനത്തിൽ ഇവര്‍ സ്പേസ് സാങ്കേതികവിദ്യ, തന്ത്രങ്ങള്‍, വൈറ്റ് ഹൗസിലെ ശാസ്ത്ര സാങ്കേതിക വകുപ്പിലെ നയരപീകരണം, ഫെഡറൽ സര്‍ക്കാരിൻ്റെ നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ പദ്ധതികള്‍, പ്രതിരോധ മേഖല, ഇന്റലിജൻസ് എന്നിവയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നാസ വ്യക്തമാക്കി.