റോം: വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും മാര്‍പ്പാപ്പയ്ക്കു സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു മോദിക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനം.

ഇന്ത്യയില്‍ പ്രത്യേകമായി പണികഴിപ്പിച്ചതാണിതെന്നു വ്യക്തമാക്കിയാണ് മെഴുകുതിരി പീഠം മോദി മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്. വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു. അര മണിക്കൂര്‍ മാത്രമേ കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരുന്നുള്ളൂവെങ്കിലും ഇരുവരുടെയും ചര്‍ച്ച ഒന്നേകാല്‍ മണിക്കുറോളം നീണ്ടു. ചര്‍ച്ച സൗഹാര്‍ദപരമെന്നു മോദി ട്വീറ്റ് ചെയ്തു.

കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവ ഇരുവര്‍ക്കു മിടയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ സന്ദര്‍ശനത്തിനുള്ള ക്ഷണം മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1999 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനാണ് ഒടുവില്‍ ഇന്ത്യയിലെത്തിയ പോപ്പ്.

Prime Minister Narendra Modi met Pope Francis at the Apostolic Palace in Vatican. “This was the first meeting between an Indian PM and the Pope in more than two decades,” MEA said

LEAVE A REPLY

Please enter your comment!
Please enter your name here