മലമടക്കുകളെ തീ വിഴുങ്ങുന്നു, ആനമുടി ചോലയില്‍ 50 ഹെക്ടറിലധികം കത്തി നശിച്ചു

0

മൂന്നാര്‍: ഇടുക്കി ആനമുടിചോല ദേശീയോദ്യാനത്തിനു സമീപം കാട്ടുതീ പടരുന്നു. ദേശീയോദ്യാനത്തിന്റെ ഭാഗമട മന്നവന്‍ചോലയ്ക്കു സമീപമാണ് തീ പടരുന്നത്.

മൂന്നാര്‍: ഇടുക്കി ആനമുടിചോല ദേശീയോദ്യാനത്തിനു സമീപം കാട്ടുതീ പടരുന്നു. ദേശീയോദ്യാനത്തിന്റെ ഭാഗമട മന്നവന്‍ചോലയ്ക്കു സമീപമാണ് തീ പടരുന്നത്.

മൂന്നു ദിവസത്തിലധികമായി തുടരുന്ന കാട്ടു തീയില്‍ കൃഷി, വനമേഖലകളിലായി 50 ഹെക്ടറോളം ഭൂമി കത്തു നശിച്ചു. വനംവകുപ്പിന്റെ ആറു ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും അമ്പതോളം വീടുകളും കത്തി നശിച്ചു. സ്വകാര്യ തോട്ടത്തില്‍ നിന്ന് തുടങ്ങിയ തീ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ആനമുടി നാഷണല്‍ പാര്‍ക്കിലേക്ക് പ്രവേശിക്കുന്ന നിലയിലേക്ക് തീ പടരുന്നത്. തീ സാവധാനം വരുന്നതുകൊണ്ട് ആളപായമുണ്ടായിട്ടില്ല.

കാട്ടുതീ നിയന്ത്രിക്കാനാകാതെ തുടരുന്നത് വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണ്. അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫയര്‍ബ്രേക്കുള്‍പ്പെടെ ഒരുക്കി ഉദ്യാനം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും വനംവകുപ്പ് അധികൃതരും.

land in the Vattavada panchayat and on the fringe areas of Anamudi Shola National Park have been destroyed in a major forest fire continuing for 3 days

LEAVE A REPLY

Please enter your comment!
Please enter your name here