ന്യുഡല്‍ഹി: ഇന്ത്യന്‍ ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇക്കാര്യമറിഞ്ഞിട്ടും സി.ബി.ഐയോ ഇ.ഡിയോ അനങ്ങിയില്ലെന്നും വെളിപ്പെടുത്തല്‍. മൊറീഷ്യസില്‍ സുഷേന്റെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരില്‍ ഡാസോ പണം കൈമാറിയതിന്റെ രേഖകള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് പുറത്തുവിട്ടു.

2007-12 കാലയാളവിലാണ് സുഷേന്‍ ഗുപ്തയ്ക്ക് ഡാസോ കൈക്കെൂലി നല്‍കിയത്. 38 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കുന്നതിനുള്ള 59,000 കോടി രൂപയുടെ കരാന്‍ നേടുന്നതിനു വേണ്ടിയായിരുന്നു നീക്കം. ഇതിനു പകരമായി കരാറുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയത്തിലെ നിര്‍ണായക വിവരങ്ങള്‍ 2015 ല്‍ ഡാസോയ്ക്ക് സുഷേല്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

ഐ.ടി. സേവന കരാറുകളുടെ മറവില്‍ വിദേശത്തെ കടലാസു കമ്പനികളിലൂടെ, ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന പേരില്‍ മൊറീഷ്യസിലുള്ള വ്യാജ കമ്പനിക്കു 2007- 12 കാലയളവിലാണു ഡാസോ പണം കൈമാറിയത്. വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിലുള്ള ഇടപാടിന്റെ വിശദാംശങ്ങള്‍ 2018 ഒക്‌ടോബര്‍ 11ന് മൊറീഷ്യസ് അധികൃതര്‍ സി.ബി.ഐക്കു കൈമാറിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

വി.ഐ.പികള്‍ക്കു യാത്രചെയ്യാന്‍ അസഗ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ വാങ്ങിയതിലും സുഷേന്‍ ഇടനിലക്കാരനായിരുന്നു. ഈ കേസില്‍ ഇ.ഡി. അന്വേഷണം പുരോഗമിക്കുകയാണ്.

French news portal Mediapart reports Middleman got bribes from Rafale makers in 2007-2012

LEAVE A REPLY

Please enter your comment!
Please enter your name here