ബോട്ടില്‍ ഇടിച്ചത് ദേശശക്തി തന്നെ, ക്യാപ്റ്റനും ജീവനക്കാരനും കസ്റ്റഡിയില്‍

0

മംഗളൂരു: കൊച്ചിക്കു സമീപം ബോട്ടില്‍ ഇടിച്ചത് മംഗളൂരുവില്‍ പിടിച്ചിട്ട കപ്പല്‍ എം.വി. ദേശശക്തി തന്നെയെന്ന് സ്ഥിരീകരണം. ഇതേ തുടര്‍ന്ന് ക്യാപ്റ്റനെയും സംഭവ ദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെയും മംഗളൂരു തുറമുഖത്തുവച്ച് മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഇവരെ കൊച്ചിയിലെത്തിക്കും.

ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനായി ചെന്നൈയില്‍ നിന്ന് ഇറാനിലേക്ക് പോകുന്നതിനിടെയാണ് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. എന്നാല്‍, കപ്പല്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നു. ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് കപ്പല്‍ മംഗളൂരു മേഖലയില്‍ നങ്കുരമിട്ടതും മുങ്ങല്‍ വിദഗ്ധര്‍ പരിശോധിച്ചതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here