കോഴിക്കോട്: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

വെള്ളിയാഴ്ച മുതല്‍ മുത്തൂറ്റിന്റെ സംസ്ഥാനത്തെ എല്ലാ ബ്രഞ്ചുകളും തുറന്നു പ്രവര്‍ത്തിക്കും. സമരത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന 41 ജീവനക്കാരെയും പുറത്താക്കിയവരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കും. 500 രൂപ ഇടക്കാലാശ്വാസമായി ജീവനക്കാര്‍ക്കു നല്‍കാനും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here