വയലിനിസ്റ്റ് ബാലഭാസ്‌കറും ഭാര്യക്കും അപകടത്തില്‍ ഗുരുതര പരിക്ക്, മകള്‍ മരിച്ചു

0

തിരുവനന്തപുരം: വയലനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറും ഭാര്യയുടേയും അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍. ഒപ്പമുണ്ടായിരുന്ന മകള്‍ മരിച്ചു.

അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ബാലഭാസ്‌കറിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്ന് പേരേയും അടിയന്തരശസ്ത്രക്രിയക്ക് വിധേയരാക്കിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്നു മകള്‍ തേജസ്വി ബാല. ആശുപത്രിയില്‍ എത്തുക്കുന്നതിനു മുമ്പേ് കുട്ടി മരണമടഞ്ഞു.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here