കോട്ടയം: മൂന്നാറില്‍ കയ്യേറ്റ ഭൂമിലെ കുരിശ് പൊളിച്ച റവന്യു വകുപ്പ് നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് റവന്യു വകുപ്പിന്റെ നടപടി ഉണ്ടാക്കിയത്. അസംതൃപ്തി പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. കുരിശ് പൊളിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നടപടിയാണെന്ന് പിണറായി കോട്ടയത്ത് പൊതുപരിപാടിയില്‍ പറഞ്ഞു. കുരിശ് എന്തുപിഴച്ചു? ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇവിടെ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരുണ്ടെന്ന് ആലോചിക്കേണ്ടതല്ലേ.

വിഷയത്തില്‍ ജില്ലാ ഭരണകൂടം കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കണമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കലക്ടറെ ഫോണില്‍ വിളിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടോടെ റവന്യൂ വകുപ്പ് പ്രതിസന്ധിയിലായിരിക്കെയാണ്. ഇടുക്കിയിലെ പട്ടയപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കാനിരിക്കെയാണ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാവി നിശ്ചയിക്കുന്ന യോഗമായി ഇന്നത്തെ യോഗം മാറും.

LEAVE A REPLY

Please enter your comment!
Please enter your name here