പൊമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം നിര്‍ത്തി; സത്യഗ്രഹം തുടരും

0

മൂന്നാര്‍: മന്ത്രി എം എം മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈയുടെ പേരില്‍ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരം  നിര്‍ത്തി. നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നിരാഹാരം മതിയാക്കിയതായി സമരക്കാര്‍ അറിയിച്ചത്. സത്യഗ്രഹം തുടരുമെന്ന് ഇവര്‍ അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച സമരക്കാര്‍ അവിടം വിട്ടം സമരപന്തലില്‍ മടങ്ങിയെത്തിയശേഷമാണ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here